പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

തളിപ്പറമ്പിൽ അപകടത്തിലേക്ക് തുറന്നുവെച്ച ഓവുചാല്‍


തളിപ്പറമ്പ്: പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന നിലയില്‍.നിത്യേന നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് അപകടം തുറന്നിരിക്കുന്നത്.സ്ലാബ് തകര്‍ന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുള്ളത്.പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് പൂക്കോത്ത് നടയിലാണ്.

ആയിരക്കണക്കിന് ജനങ്ങള്‍ ഈ ദിവസങ്ങളില്‍ ഇവിടെ എത്തിച്ചേരും.അവര്‍ക്കൊക്കെ ഭീഷണിയായി മാറിയിരിക്കയാണ് തകര്‍ന്ന ഈ കോണ്‍ക്രീറ്റ് സ്ലാബ്.    ഉത്സവത്തിന് കൊടിയേറാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തകര്‍ന്ന സ്ലാബ് മാറ്റി പുതിയത്സ്ഥാപിക്കാനുള്ള യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് കാല്‍ നടയാത്രക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.