പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു; 24കാരി മരിച്ച നിലയില്‍

 


കോഴിക്കോട്: ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കോട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം നാളെ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.