പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മുക്കാല്‍കിലോയിലേറെ കഞ്ചാവ് ബംഗാളി പോലീസ് പിടിയില്‍

 


തളിപ്പറമ്പ്: മുക്കാല്‍ കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി തളിപ്പറമ്പില്‍ പോലീസ് പിടിയിലായി.

മുര്‍ഷിദാബാദ് സ്വദേശിയും ഇപ്പോള്‍ കുറ്റിക്കോല്‍ പാറാട് എളോട്ട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ബിന്ദനാഥ് മണ്ഡല്‍(38)നെയാണ് റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്.

നേരത്തെ 2 കഞ്ചാവ് കേസുകളില്‍ പ്രതിയായ ബിന്ദനാഥ് മണ്ഡല്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് തളിപ്പറമ്പ് എസ്.ഐ.കെ.എസ്.നിധിന്‍, സീനിയര്‍ സി.പി.ഒമാരായ പി.വി.വിജേഷ്, ടി.വി.കമലേഷ് എന്നിരും ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

788 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പഞ്ചിമബംഗാളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും ചില്ലറവില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ബിന്ദനാഥ് മണ്ഡലെന്ന് പോലീസ് പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.