പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; 2 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്, പോസ്റ്റ്മോർട്ടം ഇന്ന്

 



കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂർണ്ണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. പൊക്കിൾ കൊടിപോലും മുറിക്കാത്ത അവസ്ഥയിലാണ് കുഞ്ഞിന്റെ മൃതദേഹം.

 വേലിയേറ്റത്തിൽ കരക്ക് അടുത്തേക്ക് വന്നതാവാം എന്ന് നാട്ടുകാർ വ്യക്തമാക്കി. മൃതദേഹത്തിന് 24 മണിക്കൂറിൽ അധികം പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃത​ദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.