പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

സ്വകാര്യ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത രണ്ടര വയസ്സുകാരി മരിച്ചു

 


തിരുവനന്തപുരം :സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന്   കുത്തിവെപ്പ് എടുത്തതിന്പിന്നാലെരണ്ടര വയസുകാരി മരിച്ചു.കാട്ടാക്കടമല്‍ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശിസിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകള്‍ഐഷഫാത്തിമയാണ് മരിച്ചത്.ഇവരുടെ ഇരട്ടക്കുട്ടികളിൽ ഒന്നാണ് ഐഷ.

ആശുപത്രിക്ക്എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യില്‍ രണ്ട് കുത്തിവെപ്പുകള്‍നല്‍കുകയായിരുന്നു.കുത്തിവെപ്പ്നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതയായി.

പിന്നാലെ കുട്ടിയെ ഡോക്ടര്‍മാരും നേഴ്‌സും ചേര്‍ന്ന്നെയ്യാര്‍മെഡിസിറ്റിയില്‍ എത്തിച്ചു.മെഡിസിറ്റിയില്‍ എത്തും മുന്‍പ് മരണംസ്ഥിരീകരിക്കുകയായിരുന്നു.ചികിത്സാപിഴവ്ആരോപിച്ച്ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആര്യനാട് പോലീസ് കേസെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.