പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്‌ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്


കോഴിക്കോട്: വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്‌ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിലാണ് കേസ്.മലാപ്പറമ്ബില്‍ വാടകയ്ക്ക് താമസിക്കുന്ന ഷെറിന് എതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്.

കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമം. പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച്‌ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നില്‍ക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളല്‍ ഏല്‍പ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.