പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂർ : പി.എസ്.സി കോച്ചിങ് ക്ലാസ്സ്‌ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് വൈദ്യുതി തൂണിലിടിച്ചു മരിച്ചു

 

കണ്ണൂർ :മട്ടന്നൂർനഗരസഭയിലെപുലിയങ്ങോട് വൈദ്യുതിത്തുണിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്കാരം ഇന്ന് നടക്കും.

 മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ സച്ചിനാ (27)ണ് മരിച്ചത്.  വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായ ത്. അയ്യല്ലൂരിൽ പിഎസ്‌സി പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിക്കുകയാ യിരുന്നു. വയറിനും മറ്റുംപരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ജനാർദ്ദനൻ - സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.