പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂർ : ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു

 



കൂത്തുപറമ്പ് : കൂത്തുപറമ്പ് -മട്ടന്നൂർ റോഡിലെ നിർമലഗിരിയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടിൽ ആരോമലാ (26) ണ് മരിച്ചത്. നിർമലഗിരി കോളേജിന് സമീപം പതിനൊന്നാം മൈലിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാൽനട യാത്രക്കാര നെ ഇടിച്ചശേഷം നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആരോമലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വി മോഹനന്റെയും രാജശ്രീയുടെയും മകനാണ്. സഹോദരി അംന. അപകടത്തിൽപരിക്കറ്റ കാൽനടയാത്രക്കാരൻ നിർമല പതിനൊന്നാംമൈ ലിലെ വിൻസെൻ്റി (67) നെ കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.