പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു

 



പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്.ഒ.പി വിഭാഗത്തിന് മുൻപിലുള്ള പ്ലാവില്‍ നിന്നാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാല്‍മുട്ടിലും കൈകളിലും കാല്‍വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയില്‍ തുടരുകയാണ്.

രോഗിയെ ഉടൻ തന്നെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.സിടി സ്കാനിംഗില്‍ കുഴപ്പമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി വളപ്പിലെ അപകടസാധ്യതയുള്ള ശിഖരങ്ങള്‍ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയെന്നും മരങ്ങള്‍ മുറിച്ചുനീക്കാൻ അനുമതി തേടി സോഷ്യല്‍ ഫോറസ്ട്രിക്ക് കത്ത് നല്‍കിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.