പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് ദാരുണാന്ത്യം



കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.

ഫാറൂഖ് കോളേജ് സ്വദേശിനികളായ തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി പരിയാപുരത്ത് ദിനിലുമാണ് മരിച്ചത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്.

മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. അപകടത്തിന് തൊട്ടുപിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ഒരാളെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മീഞ്ചന്ത അഗ്‌നിരക്ഷാ സേനാ അംഗങ്ങളും നല്ലളം പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയ മറ്റു നാലുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.