പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങിയ കിടാവിനെ രക്ഷിച്ചു; കൊമ്പ് ഹൈ‍ഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചു നീക്കി

 


കണ്ണൂർ ഗവ. ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ എട്ടോടെ റോഡരികിൽ എരുമയുടെ വളഞ്ഞ കൊമ്പിനുള്ളിൽ കുടുങ്ങിയ ഒരു കിടാവിനെ അഗ്നിരക്ഷാസേന വിജയകരമായി രക്ഷപ്പെടുത്തി. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് എരുമയുടെ കൊമ്പിന്റെ ഭാഗം മുറിച്ചു മാറ്റിയാണ് കിടാവിനെ പുറത്തെടുത്തത്. 

സംഭവമറിഞ്ഞ് നിരവധി ആളുകൾ കാഴ്ചക്കാരായി തടിച്ചുകൂടിയിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം. സൂരജിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം. നസീർ, വൈശാഖ് കെ. ഗോപി, വി. ജോയ് പത്രോസ്, കെ. വിഷ്ണു എന്നിവർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.