പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

വായനയ്ക്ക് 10 മാർക്ക്! സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

 



തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നൽകിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.