PAYANGADI WEATHER Sunenergia adAds



കളിക്കുന്നതിനിടെ ടർഫ് കോർട്ടിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു

 


മട്ടന്നൂർ: ടർഫ് കോർട്ടിൽ കളിക്കുന്നിതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.

മട്ടന്നൂർ അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവാ(16) ണ് ടർഫ് കോർട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണത്.

 കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. 

മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

അച്ഛൻ: കെ രതീശൻ (മട്ടന്നൂർ എയർപോർട്ട്).

 അമ്മ: ശ്രീനിഷ. 

സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.