PAYANGADI WEATHER Sunenergia adAds



പണത്തിന് വേണ്ടി 16കാരിയെ വേശാവൃത്തിക്ക് നിര്‍ബന്ധിച്ചു, അച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍

 


പണത്തിനായി 16കാരിയായ മകളെ വേശ്യാവൃത്തിക്ക് കൊണ്ടുപോയ സംഭവത്തില്‍ അച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ പത്തുപേർ അറസ്റ്റില്‍.കർണാടകത്തിലെ കാടൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 16 കാരിയെ മംഗളൂരുവില്‍ എത്തിച്ച്‌ പലർക്കും കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ആറു ദിവസത്തോളമാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിപേർ പീഡിപ്പിച്ചത്. 

പെണ്‍കുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സംഭവത്തില്‍ പരാതി ഉയർന്നതോടെ പൊലീസ് കേസെടുത്തു. അച്ഛൻ ഉള്‍പ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമ്മയില്ലാത്ത 16 കാരിയാണ് പീഡനത്തിനിരയായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.