ഇരിട്ടി: ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു.ഇരിട്ടി കീഴൂര്‍ വള്ളിയാട്ടെ പുത്തന്‍വീട്ടില്‍ എം.നാരായണനാണ്(55)മരിച്ചത്.ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സക്കിടെ മരണപ്പെട്ടു.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് വള്ളിയാട്ടെ വീട്ടുവളപ്പില്‍ നടക്കും.


