PAYANGADI WEATHER Sunenergia adAds



ചക്കയിടുന്നതിനിടെ തെറിച്ച്‌ ദേഹത്തു വീണ് യുവാവിനു ദാരുണാന്ത്യം


കോതമംഗലം: ചക്കയിടുന്നതിനിടെ തെറിച്ച്‌ ദേഹത്തു വീണ് യുവാവിനു ദാരുണാന്ത്യം. തൃക്കാരിയൂര് തുളുശേരി കവലയ്ക്കു സമീപം പൂമറ്റത്തുകുടി സുകുമാരന്റെ മകന് പി.എസ് അനൂപ് (44) ആണ് മരിച്ചത്. ആലപ്പുഴ നൂറനാട് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ചക്ക പൊട്ടാതിരിക്കാനായി ബെഡ് നിലത്തിട്ടിരുന്നു. ഈ ബെഡില് വീണ ചക്ക തെറിച്ച്‌ സമീപത്തു നില്ക്കുകയായിരുന്ന അനൂപിന്റെ ദേഹത്തു പതിക്കുകയായിരുന്നു. നെഞ്ചിനും കഴുത്തിനും ഇടയിലാണ് പരിക്കേറ്റത്.

കോട്ടയം മെഡിക്കല് കോളജില് പ്രവേശിപ്പിച്ച അനൂപ് രാത്രിയോടെ മരിച്ചു.സംസ്കാരം നടത്തി. അമ്മ: ആനന്ദവല്ലി. സഹോദരിമാര്: മിനി, സിനി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.