കാസർകോട്: മംഗലാപുരത്തേക്ക് രോഗിയുമായി പോയ ആംബുലൻസ് കുമ്പള ടോള്‍ പ്ലാസയില്‍ പത്തു മിനിറ്റോളം കുടുങ്ങി. സൈറണ്‍ മുഴക്കിയിട്ടും അധികൃതർ ടോള്‍ തുറന്നു വിട്ടില്ല.
സൈറണ്‍ മുഴക്കിയിട്ടും അധികൃതർ ടോള്‍ തുറന്നു വിട്ടില്ല. ബുധനാഴ്ച ടോള്‍ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷ പെട്ടിരുന്നു. ഇതിനിടയിലാണ് ആംബുലൻസും കുടുങ്ങിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുമ്ബള ടോള്‍ ബൂത്തില്‍ നിലവില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടുണ്ട്.


