സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കല്‍ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കിരണ്‍ കുമാറിനെ വീടുകയറി മർദിച്ചതില്‍ നാല് യുവാക്കള്‍ക്കെതിരെ കേസ്.
കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി ശൂരനാട് പൊലീസ് കേസടുത്തത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നില്‍ വെച്ചിരുന്ന വീപ്പകളില്‍ അടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ആ സമയത്ത് പുറത്തേയ്ക്ക് എത്തിയ കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുമ്പും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളി നടത്തിയിരുന്നു. അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു.


