മാഹി: മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി ഗോപാലപേട്ട സ്വദേശിനി ഷഹർബാൻ (48) ആണ് മരിച്ചത്.
ഇന്നാണ് പുഴയിൽ മൃതദേഹം കണ്ടത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


