പയ്യാവൂർ: ന്യൂസിലാൻ്റിലേക്ക് വിസ വാഗ്ദാനം നൽകി ഒരു ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പയ്യാവൂർ വണ്ണായിക്കടവിലെ ചിറക്കപ്പള്ളത്ത് ഹൗസിൽ സ്റ്റെബിൻ സണ്ണിയുടെ പരാതിയിലാണ് തൃശൂർ തൃപ്രയാറിലെ ആക്സി സ് ഓവർസീസ് സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ടി.എസ്. സുജീഷ് കുമാറിനെതിരെ കേസെടുത്തത്.
ന്യൂസ് ലാൻ്റിൽ വിസക്കായി 2025 സപ്തംബർ ഒന്നിന് പരാതിക്കാരൻ്റെ പിതാവിൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ പ്രതിക്ക് അയച്ചു കൊടുക്കുകയും പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.


