PAYANGADI WEATHER Sunenergia adAds



കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

 


തൃശൂര്‍: ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടെ രണ്ടരവയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി.

പൂവത്തിങ്കല്‍ സജീഷിന്റെ മകൾ ദീപ്ത ശ്രീയുടെ തലയിലാണ് അലുമിനിയം കലം കുടുങ്ങിയത്. ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്തെത്തിയാണ് രക്ഷാ പ്രവ‍‌ർത്തനം നടത്തിയത്.കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ കലം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടി പേടിച്ച് കരയാനും തുടങ്ങിയിരുന്നു.

തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് കലം അറുത്ത് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി. സജീവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലൈജു, ദിലീപ്, കൃഷ്ണരാജ്, സുമേഷ്, ശിവപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.