PAYANGADI WEATHER Sunenergia adAds



കണ്ണൂർ താഴെ ചൊവ്വയിൽ വെച്ച് ട്രെയിനിൽ നിന്ന് വീണു 18 കാരന് ദാരുണാന്ത്യം

 

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം. ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അൽത്താഫ്(18)ണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 6.45 ഓടെ കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം. കോഴിക്കോട് നിന്ന് സുഹൃത്തുക്കൾക്കൊപ്പം മലബാർ എക്സ്പ്രസിൽ കാസർകോട്ടെയ്ക്ക് വരികയായിരുന്നു അൽത്താഫ്. നാല് വിദ്യാർഥികൾക്കൊപ്പം കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. 

തെറിച്ചുവീണത് കണ്ട സുഹൃത്തുക്കളും യാത്രക്കാരും പൊലീസിനെ അറിയിച്ചു. തുടർന്ന് റെയിൽവേ പൊലീസും നാട്ടുകാരും ചേർന്ന് അൽതാഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കൾ കണ്ണൂരിൽ എത്തി. നാരമ്പാടിയിലെ അബ്‌ദുറഹ്‌മാൻ്റെയും ആയിഷയുടെയും മകനാണ് അൽത്താഫ്. 18 കാരന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.