PAYANGADI WEATHER Sunenergia adAds



ലൈസൻസ് കിട്ടിയവർക്ക് വീണ്ടും ടെസ്റ്റ്; സൂപ്പർ ചെക്കിങ് വരും, ആർടിഒമാർക്ക് നിർദേശം

 


തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കാൻ ആർടിഒമാർക്ക് നിർദേശം. ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളിൽ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും.

മോട്ടോർവാഹനവകുപ്പിന്റെ റോഡ് സുരക്ഷാമാസാചരണ വേദിയിലാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സൂപ്പർ ചെക്കിങ് ആരംഭിക്കാൻ നിർദേശം നൽകിയത്. മലപ്പുറത്ത് അപകടങ്ങൾ കൂടാൻ കാരണം തട്ടിക്കൂട്ട് രീതിയിൽ ലൈസൻസ് നൽകിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.