പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കൂവേരി വള്ളിക്കടവ് ക്ഷേത്രത്തില്‍ മോഷണം-8000 രൂപ നഷ്ടം

 



തളിപ്പറമ്പ് : വള്ളിക്കടവ്പുതിയ ഭഗവതിക്ഷേത്രത്തില്‍ മോഷണം, ഭണ്ഡാരം തകര്‍ത്ത് പണം അപഹരിച്ച മോഷ്ടാവ് സി.സി.ടി.വി ക്യാമറയും നശിപ്പിച്ചു.

ജനുവരി 23 നും 24 നും ഇടയിലുള്ള ഏതോ സമയത്താണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നതായി ക്ഷേത്രകമ്മറ്റി സെക്രട്ടെറി എന്‍.അനില്‍കുമാര്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭണ്ഡാരം തകര്‍ത്ത് ഏകദേശം 3000 രൂപയും സി.സി.ടി.വി ക്യാമറ നശിപ്പിച്ച് 5000 രൂപയുടെയും ഉള്‍പ്പെടെ 8000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കൂവേരിയില്‍ രണ്ട് മുത്തപ്പന്‍ മടപ്പുരകളിലും  കവര്‍ച്ച നടന്നിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.