പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഓലയമ്പാടിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

 


ഓലയമ്പാടി: ഹോമിയോ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ ഒരു സ്വര്‍ണ കൈവളയും 55,000 രൂപയും കവര്‍ച്ച ചെയ്തു.

ഓലയമ്പാടി ചട്യോള്‍ ബസ്‌റ്റോപ്പിന് സമീപത്തെ ഡോ.ഇ.പി.രാജന്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്.

ഇന്നലെ (ജനുവരി 28)രാത്രി 7 നും 9.35 നും ഇടയിലായിരുന്നു കവര്‍ച്ച. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടില്‍ പോയതായിരുന്നു.

മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവര്‍ന്നത്.

മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു.

എല്ലാ മുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.

പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.