ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾ റസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്. റോഡ് പണിക്കായി മെറ്റൽ ലോഡ് കയറ്റി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള കയറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകിലേക്ക് നീങ്ങി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഒരു ഭാഗം പൂർണ്ണമായി തകരുകയും വസ്തുവകകൾ നശിക്കുകയും ചെയ്തിട്ടുണ്ട്.


