പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം, ഒരാള്‍ മരിച്ചു

 .


തൃശ്ശൂര്‍: ആറ്റൂരില്‍ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം. ഒരാള്‍ മരിച്ചു. ആറ്റൂര്‍ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74) ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനി മരിച്ചു. മറ്റുരണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.

മൂവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിവാഹിതരാണ്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനി മരിച്ചു.കീടനാശിനിയാണ് മൂവരും കഴിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പ്രായമായത്തിന്റെ അവശതകള്‍ മൂവരെയും അലട്ടിയിരുന്നു. ഇതിന്റെ നൈരാശ്യത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പാണ് സ്ഥലത്ത് നിന്നും കിട്ടിയതെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.