പഴയങ്ങാടി: കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാടായി കോഴി ബസാർ സ്വദേശിയായ കെ.വി. വിനീത് (28) നെയാണ് സുൽത്താൻ തോടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും ജോലിക്ക് പോയതായിരുന്നു.
വൈകുന്നേരമായിട്ടും തിരിച്ച് എത്താത്തതിനെ തുടർന്ന് മാതാവ് പഴയങ്ങാടി പോലിസിൽ പരാതി നൽകിയിരുന്നു കേസെടുത്ത പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ അകലെ ആളൊഴിഞ്ഞ വീട്ടിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.
അമ്മ : പങ്കജം, ഭാര്യ: അപർണ : പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


