കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടകക്ക് താമസിച്ച് വരികയായിരുന്ന സി ടി ബൾക്കീസ് ആണ് മരിച്ചത്.
2022ൽ ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് ബസ്സിൽ പാർസൽ വഴി കൊണ്ട് വന്ന രണ്ട് കിലോയോളം എം ഡി എം എ പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.


