PAYANGADI WEATHER Sunenergia adAds



പ്രണയനൈരാശ്യം പാപ്പിനിശേരി സ്വദേശി കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി

 


തളിപ്പറമ്പ്: കാമുകി തേച്ചുവിട്ടു, കാമുകന്‍ കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി അത്മഹത്യാഭീഷണിമുഴക്കി.

ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം.

പാപ്പിനിശേരി എം.എം.ആശുപത്രി ജീവനക്കാരനായ മുനവിറാണ്(25) ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തില്‍ കയറി ഭീഷണിമുഴക്കിയത്.കാമുകി വന്നാല്‍ മാത്രമേ താന്‍ താഴെ ഇറങ്ങു എന്നും എല്ലാത്തപക്ഷം താഴേക്ക് ചാടുമെന്നുമായിരുന്നു ഭീഷണി.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി.ഏറെ നേരത്തെ ഇടപെടലിന് ശേഷം മുനവിറിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.