PAYANGADI WEATHER Sunenergia adAds



കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു, നോട്ടീസ് കിട്ടിയതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ഥി

 


കാസർഗോഡ്:കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്യാനൊരുങ്ങി വിദ്യാർഥി. കാസർകോട് കുനിയ കോളേജിലായിരുന്നു സംഭവം.ഈ കോളേജിലെ ബിഎ അറബിക് മൂന്നാം വർഷ വിദ്യാർഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജ് കെട്ടിടത്തിന് മുകളില്‍ കയറിയ വിദ്യാർഥി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാണ് വിദ്യാർഥി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തുകയും വിദ്യാർഥിയെ അനുനയിപ്പിച്ച്‌ താഴെയിറക്കുകയും ചെയ്തു.

കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ കോളേജ് അധികൃതർ സസ്‌പെന്റ് ചെയ്തത്. ഇന്ന് രാവിലെ കോളേജില്‍ എത്തിയ സമയം ഷംഷാദിന് അധികൃതർ സസ്പെന്‍ഡ് ചെയ്തതായുള്ള നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർഥി കോളേജ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.