PAYANGADI WEATHER Sunenergia adAds



പയ്യാവൂരിൽ വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

 


കണ്ണൂർ :പയ്യാവൂരിൽ വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്. താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവമെന്ന് പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്‌കൂൾ പ്രിൻസിപ്പൽ കെ ബിനോയ് പറഞ്ഞു. സ്കൂ‌ളിൽ പ്രാക്‌ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നുണ്ടായിരുന്നു. 

ഇതിനിടയിലാണ് വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ചാടിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂ‌ളിൽ മറ്റു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ കെ ബിനോയ് പറഞ്ഞു. മാനസിക പ്രയാസം ഒന്നും ശ്രദ്ധയിൽപെട്ടില്ല. ക്രിസ്തുമസ് അവധി കഴിഞ്ഞ് കുട്ടികൾ തിരിച്ചെത്തിയതാണ്. കൂടുതൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിവരങ്ങൾ തേടുകയാണെന്നും കെ ബിനോയ് പറഞ്ഞു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.