കാസര്‍കോട്: പ്രണയ നൈരാശ്യത്തില്‍ കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി. പ്രണയിനിയായിരുന്ന പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ചത്.കാസര്‍കോട് പരപ്പയിലാണ് സംഭവം.
വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രണയബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറുകയായിരുന്നു.


