കാസർഗോഡ്: വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാർത്ഥിനി മരിച്ചു.പെരിയ പുല്ലൂർ കേളോത്തെ കൃഷ്ണന്റെ മകള്‍ കെ രൂപിക(16)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കാസർകോട് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടിയെ വീട്ടിലെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മംഗ്ളൂരില്‍ നിന്ന് തിരിച്ച് കാസർകോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അമ്ബലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി.


