PAYANGADI WEATHER Sunenergia adAds



പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ

 


പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ. പാലക്കാട് കല്ലേക്കാട് വാസ്യ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിൻ്റെ മകളാണ്.

പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെ തുടർന്നാണ് മകൾ മരിച്ചതെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സീനിയർ വിദ്യാർഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു. 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.