പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂരിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

 


                              

കണ്ണൂർ: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലക്ക് മികച്ച പരിഗണന. ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്, സാംസ്‌കാരിക ഇടനാഴി, കൾച്ചറൽ സെന്റർ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. 


*കണ്ണൂരിന്റെ ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ വകയിരുത്തി.

*അഴീക്കലിലെ മലബാർ ഗ്രീൻ ഫീൽഡ് പോർട്ട് അന്താരാഷ്ട്ര തുറമുഖം വികസന പ്രവർത്തനങ്ങൾക്കായി 6.96 കോടി രൂപ നീക്കിവച്ചു.

*തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത - സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2.5 കോടി രൂപ വകയിരുത്തി. 

*പെരളശ്ശേരി എകെജി മ്യൂസിയത്തിൽ പ്രദർശന വസ്തുക്കൾ ഒരുക്കുന്നതിനും ലാൻഡ് സ്‌കേപ്പിംഗിനും വാർഷിക പരിപാലനത്തിനായി 4.50 കോടി രൂപ വകയിരുത്തി.


*തളിപ്പറമ്പിൽ മൃഗശാല സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി നാല് കോടി രൂപ.

*പിണറായിൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.

*കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി. 

*ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയിനബിൾ ഡെവലപ്മെന്റ് സ്ഥാപിക്കുന്നതിന് കണ്ണൂർ ജില്ലയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.50 കോടി രൂപ വകയിരുത്തി.

*ധർമ്മടം-വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ് പദ്ധതിയുടെ തുടർ നടത്തിപ്പിന് 10 കോടി രൂപയും കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക്സ് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപയും വകയിരുത്തി. 


*കണ്ണൂർ ജില്ലയിലെ പുതിയ വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അഞ്ച് കോടി രൂപ അനുവദിക്കും. 

*പഴശ്ശി ജലസേചന പദ്ധതിക്ക് 13 കോടി രൂപ വകയിരുത്തി. 

*തലശ്ശരിയിൽ കെ ഐ ടിയുടെ ഒരു അഡീഷണൽ ബെഞ്ച് സ്ഥാപിക്കും. ഇത് ഉൾപ്പെടെ കേരള അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവർത്തനങ്ങൾകായി 28.01 ലക്ഷം രൂപ വകയിരുത്തി.

*ബ്രണ്ണൻ കോളേജിലെ കായിക സൗകര്യങ്ങളെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയായി ഉയർത്താൻ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ വകയിരുത്തി. 

*കണ്ണൂർ, കാസർകോട്, എറണാകുളം എന്നീ ജില്ലകളിലെ പുതിയ മൂന്ന് വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 9.50 കോടി രൂപ (കണ്ണൂർ -5 കോടി രൂപ, കാസർകോട് -2.50 കോടി രൂപ, എറണാകുളം -2 കോടി രൂപ) വകയിരുത്തി.

*മലബാർ കാൻസർ സെന്ററിന് 50 കോടി രൂപയും ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്നതിന് ഉൾപ്പെടെ ആയുഷ് വകുപ്പിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്ന പദ്ധതിക്കായി 2.50 കോടി രൂപയും വകയിരുത്തി.

*ധർമ്മടം റെയിൽവേ സ്റ്റേഷൻ അണ്ടർ പാസ് നിർമാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി.

*തലശ്ശേരിയിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 28.01 ലക്ഷം രൂപ വകയിരുത്തി.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.