PAYANGADI WEATHER Sunenergia adAds



തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു

 


മഞ്ചേരി: തൊഴിലുറപ്പ് ജോലിക്കിടെ പാന്പ് കടിയേറ്റ സ്ത്രീ തൊഴിലാളി മരിച്ചു. മാന്പുഴ കിളിക്കോട് പുളിക്കല്‍ ശങ്കരന്റെ ഭാര്യ രജനി (45) യാണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച കക്കറയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ അണലിയുടെ കടിയേല്‍ക്കുകയായിരുന്നു.

ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു.

എന്നാൽ ബുധനാഴ്ച പുലർച്ചെയോടെയാണ് മരിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: ശരണ്യ, അഭിനവ്, അഭിജിത്ത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.