തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന നേത്രാവതി, കേരള, രാജധാനി ഉൾപ്പടെയുള്ള ആറ് ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടുകയാണ്. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകി ഓടുന്നത്.
അസമിലെ ദിബ്രുഗഢിൽ നിന്ന് കേരളത്തിലൂടെ കന്യാകുമാരി വരെ സർവീസ് നടത്തുന്ന വിവേക് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. പൂനെ – എറണാകുളം എക്സ്പ്രസ് 5 മണിക്കൂറാണ് വൈകി ഓടുന്നത്. പാട്ന – എറണാകുളം എക്സ്പ്രസ് 3 മണിക്കൂർ വൈകിയോടുന്നു.
നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയോടുന്നു.
സംസ്ഥാനത്ത് മറ്റ് ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതായി റെയിൽവേ അറിയിച്ചു.
മകരവിളക്കിനോട് അനുബന്ധിച്ച് റെയിൽവേ ഓടിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ ഇന്നും നാളെയുമായി സർവീസ് പൂർത്തിയാക്കും.


