PAYANGADI WEATHER Sunenergia adAds



​എം.ആർ.യു.പി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സഹവാസ ക്യാമ്പും അനുമോദനവും സംഘടിപ്പിച്ചു


​മാട്ടൂൽ: മാട്ടൂൽ എം.ആർ.യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സഹവാസ ക്യാമ്പ് ആവേശകരമായി സമാപിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് നസീർ ബി. മാട്ടൂൽ, പഞ്ചായത്ത് മെമ്പർ ഹനീഫ് മാസ്റ്റർ എന്നിവർക്ക് ഉജ്ജ്വലമായ അനുമോദനവും നൽകി.

​ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് നസീർ ബി. മാട്ടൂൽ നിർവ്വഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാപ്റ്റൻമാരായ സജീഷ് മാസ്റ്റർ, പ്രവീണ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

​സ്കൂൾ ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ യു.കെ. മുസ്തഫ, പിടിഎ വൈസ് പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ്, രാജശ്രീ ടീച്ചർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്ന് സംസാരിച്ചു.

​ക്യാമ്പിൽ അധ്യാപകരായ​,ജയശ്രീ ടീച്ചർ, ഹനീഫ് മാസ്റ്റർ, വിനയൻ മാസ്റ്റർ,കദീജ ടീച്ചർ, അനീസ ടീച്ചർ, സൗരഭ് മാസ്റ്റർ,നീന ടീച്ചർ, നിഷാദ് മാസ്റ്റർ, ജോബിൻ മാസ്റ്റർ,ഹൈറുന്നിസ ടീച്ചർ, നിഖിൽരാജ് മാസ്റ്റർ, ആയിഷ ടീച്ചർതുടങ്ങിയവർ സജീവമായി പങ്കെടുത്തു. പരിശീലകരായ മുത്തലിബ്, സാബിറ എന്നിവർ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

​ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബൂബക്കർ സിദ്ദീഖ് നിർവ്വഹിച്ചു. കുട്ടികളിൽ സേവനമനോഭാവവും അച്ചടക്കവും വളർത്തുന്നതിന് ഇത്തരം ക്യാമ്പുകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.