തലശേരി: ബാലം ബൈപ്പാസ് അടിപ്പാതയ്ക്കും വടക്കുമ്പാട് പോസ്റ്റ് ഓഫിസിനും ഇടയിൽ വാട്ടർ അതോറിറ്റി റോഡ് ക്രോസ് ചെയ്തു ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 6 മണി വരെയും നാളെ രാത്രി 10 മണി മുതൽ 6ന് രാവിലെ 6 മണി വരെയും ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.


