തളിപ്പറമ്പ്: കുറ്റിക്കോലില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ കാര്‍ ഇടച്ചു കയറി കാര്‍ യാത്രികയായ ഡോക്ടര്‍ക്ക് പരിക്കേറ്റു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോ.എം.വി.മറിയം(68)സഞ്ചരിച്ച കാറാണ്അപകടത്തില്‍പ്പെട്ടത്.ഇന്നലെ തിങ്കളാഴ്ച്ച ഉച്ചക്ക് 1.20 നോടെ ആയിരുന്നു അപകടം
കുറ്റിക്കോലില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിന്നിലാണ് കാര്‍ ഇടിച്ചു കയറിയത്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ് ബക്കളം കടമ്പേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഡോ.മറിയം.
ആ സമയയാണ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ബസില്‍ ഇടിച്ചു കയറിയത്.ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഡോ.മറിയത്തിന്റെ തലക്കാണ് പരുക്കേറ്റത്.


