PAYANGADI WEATHER Sunenergia adAds



വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, യുവാവിനെതിരെ കേസ്

 



കാസർഗോഡ്:  വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്. യുവാവ് വാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് (30) ചന്തേര പൊലീസ് കേസെടുത്തത്.

യുവതിയെ നിരവധി തവണ പീഡിപ്പിച്ചശേഷം ഇയാൾ വിവാഹ വാഗ്ദാനത്തിൽനിന്നും പിൻമാറുകയായിരുന്നു. തുടർന്നാണ് യുവതി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ശേഷം ഗോകുലിനെതിരെ കേസെടുത്തു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.