PAYANGADI WEATHER Sunenergia adAds



തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

 



തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍.

പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്(47)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്.

കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.