PAYANGADI WEATHER Sunenergia adAds



മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ

 


കാസർഗോഡ്:  വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയതും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും.

ഇതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾ എത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അടുത്ത ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.