PAYANGADI WEATHER Sunenergia adAds



പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

 


പാസ്പോര്‍ട്ട് പരിശോധനയ്ക്കായി എത്തിയ യുവതിയെ പോലീസുകാരന്‍ കടന്നുപിടിച്ചതായി പരാതി. കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജീഷിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ് വിജീഷിനെതിരെ കേസെടുത്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി ഔദ്യോഗികമായി എത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതെന്ന് യുവതി മൊഴി നല്‍കി.

വിജീഷിനെതിരെ മുന്‍പും സമാനമായ രീതിയില്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും സാധ്യതയുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ഉപദ്രവിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.