താവം ഈഗിൾ ആർട്സ് ഏർപ്പെടുത്തിയ മാനവ സേവാ പുരസ്ക്കാരം രാജേഷ് സരോക്കിന്.ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് മാനവസേവാ പുരസ്ക്കാരം. പുരസ്ക്കാരം ജനുവരി 31ന് താവം ഈഗിൾ ആർട്സിൻ്റെ വാർഷികാഘോഷ ചടങ്ങിൽ വെച്ച് [ശ്രീ കൂർമ്പ ഊട്ടുപുരയിൽ] വൈകീട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
13 വർഷത്തിനുള്ളിൽ 22 വീടുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുകയും 3 വീടിൻ്റെ നിർമ്മാണം നടന്നു വരികയും ചെയ്യുന്നു .വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് വിട് നിർമ്മാണം ആരിൽ നിന്നും ഒരു രൂപ പോലും പണമായി സ്വീകരിക്കാതെ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ സംഘടിപ്പിച്ച് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു കൂടാതെ ആരൊരുമില്ലാതെ തെരുവിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ സ്വാന്തന കേന്ദ്രങ്ങളുടെ തണലിൽ എത്തിച്ചു.
3000 ത്തിൽ അധികം കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചു.ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാ കമ്മറ്റി അംഗം ,ധർമ്മശാല കെഎപി മൈത്രി കമ്മറ്റി സംഘടനകളിൽ സജീവമായ ഇദ്ദേഹം ഒരു നിർദ്ധന പെണ്കുട്ടിയുടെ വിവാഹവും നടത്തിയിട്ടുണ്ട് 2020ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട്ട സേവാമെഡലും രാജേഷിന് ലഭിച്ചിട്ടുണ്ട്.


