PAYANGADI WEATHER Sunenergia adAds



രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

 


ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ജാമ്യം 16ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എസ് ഐ ടി കസ്റ്റഡിയില്‍ തുടരും. അറസ്റ്റ് ചെയ്ത് ആവശ്യമായ സമയം കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്, ഇനി കസ്റ്റഡിയുടെ ആവശ്യമില്ല എന്ന് പ്രതിഭാഗം വാദം കോടതി പാടെ തള്ളുകയായിരുന്നു.

പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ ഹർജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയതോടെ രാഹുലുമായി എസ് ഐ ടി തെളിവെടുപ്പ് ഉടനുണ്ടാകും. പാലക്കാട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.