പഴയങ്ങാടി : ക്വാട്ടേർസിൽ താമസിക്കുന്ന യുവാവ് നാട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി സാധനങ്ങൾ എടുത്തു മാറ്റി ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പഴയങ്ങാടി റെയിൽവേസ്റ്റേഷന് സമീപം വാടകക്വാട്ടേർസിൽ താമസിക്കുന്ന പുത്തൻപറമ്പിൽ ആർ.നിശാന്തിൻ്റെ (35) പരാതിയിലാണ് മാടായി കുളവയലിലെ ഹുസൈൻഹാജിക്കെതിരെ പോലീസ് കേസെടുത്തത്.
പരാതിക്കാരൻ 2023 ജൂലൈ മാസം മുതൽ വാടകയ്ക്ക് താമസിച്ചു വരുന്ന ക്വാട്ടേർസിൽ പരാതിക്കാരൻ നാട്ടിലില്ലാത്ത സമയത്ത് 2025 ആഗസ്റ്റ് ഒന്നുമുതൽ 2025 ഡിസംബർ അഞ്ചുവരെയുള്ള കാലയളവിൽ ഏതോ സമയത്ത് പ്രതി അതിക്രമിച്ച് കയറി ജംഗമ വസ്തുക്കൾ എടുത്തു മാറ്റി ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.


