പഴയങ്ങാടി: ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.
മാട്ടൂലിലെ അബ്ദുള്‍ ഷൂക്കൂര്‍(49), ഖദീജ, മുംതാസ്, ഹസീന എന്നിവരുടെ പേരിലാണ് കേസ്.
മാട്ടൂല്‍സൗത്ത് ബദറു പള്ളിക്ക് സമീപം കീറ്റുക്കണ്ടി വീട്ടില്‍ റസീനയുടെ(40)പരാതിയിലാണ് കേസ്.2000 ജനുവരി 30 നാണ് റസീനയുംഅബ്ദുല്‍ഷൂക്കൂറും വിവാഹിതരായത്.
ഭര്‍ത്താവും ഉമ്മയും സഹോദരിമാരും റസീനയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും 2 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.


