പയ്യന്നൂര്‍: കൂടുതല്‍ മദ്യം കൊടുക്കാത്ത വിരോധത്തിന് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഒരാളെ മര്‍ദ്ദിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ കേസ്.രാമന്തളി കുന്നരുവിലെ രാഹുലിന്റെ പേരിലാണ് കേസ്.17 ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കുന്നരുവിലെ ഹരുകുമാര്‍ എന്നയാളുടെ വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കവെ കൂടുതല്‍ മദ്യം കൊടുക്കാത്ത വിരോധത്തിന് അഴീക്കോട് മൂന്നുനിരത്ത് സ്വദേശി കൊവ്വുമ്മല്‍ വീട്ടില്‍ കെ.ജിതിന്‍(28)നെ ഇടതുനെഞ്ചില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയും
ദേഹത്ത് പല സ്ഥലത്തും ആയുധം കൊണ്ട് വരക്കുകയും ചെയ്ത രാഹുല്‍ കൂടെയുണ്ടായിരുന്ന ഗോകുലിന്റെ കണ്ണിന് താഴെയും ഹരിദാസിന്റെ ഇടതുപള്ളയിലും നെഞ്ചത്തും കുത്തുകയും യദുവിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരിക്കേറ്റവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.


